വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ വിടവാങ്ങി

By sisira.17 01 2021

imran-azhar

 


മുംബൈ: വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.


മരുമകള്‍ നമ്രത ഗുപ്ത ഖാനാണ് മരണ വിവരം അറിയിച്ചത്. ഉച്ചയ്ക്ക് 12.37ന് ആണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് നമ്രത പറഞ്ഞു.ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ അതുല്യ പ്രതിഭയായിരുന്നു.

 

പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

 

 

OTHER SECTIONS