ഉത്ര വധക്കേസ്: സൂരജിന്റെയും, സുരേഷിന്റെയും കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് നീട്ടി

By Sooraj Surendran.30 05 2020

imran-azhar

 

 

കൊല്ലം: ഉത്ര വധക്കേസിലെ പ്രതികളായ സൂരജിന്റെയും, സുരേഷിന്റെയും കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് നീട്ടി. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്. കേസുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകൾ കോടതിയിൽ ഹാജരാകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും പോലീസ് കോടതിയിൽ അറിയിച്ചു. പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം അടക്കം നടത്തി പരമാവധി ശാസ്ത്രീയ തെളിവുകള്‍ കോടതിയിൽ ഹാജരാക്കുകയാണ് പോലീസിന്റെ ലക്ഷ്യം. ജൂണ്‍ നാലാം തീയതി വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കണം. ഉത്രയെ പാമ്പ് കടിച്ച മുറിയില്‍ നിന്നും ഫോറന്‍സിക് വിദഗ്ദർ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ സൂരജ് കുറ്റസമ്മതം നടത്തിയതായും പോലീസ് അറിയിച്ചു. പ്രതികളുടെ മൊഴികൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.

 

OTHER SECTIONS