അവരിനിയില്ല, ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു

By sisira.23 02 2021

imran-azhar

 


ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കാണാതായ 136 പേര്‍ മരിച്ചതായി പ്രഖ്യാപിച്ച് സര്‍ക്കാര്‍.


തിരച്ചിലിനൊടുവില്‍ 60 പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഐടിബിപി, ലോക്കല്‍ പോലീസ്, അര്‍ദ്ധസൈനികര്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

 

നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഫെബ്രുവരി ഏഴിനാണ് അളകനന്ദ നദിയിലും കൈവഴികളിലും മിന്നല്‍പ്രളയമുണ്ടായത്.

 

എന്‍.ടി.പി.സി.യുടെ തപോവന്‍-വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുതപദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് പ്രധാനമായും ദുരന്തത്തിനിരയായത്.

OTHER SECTIONS