മഞ്ഞുമല ദുരന്തം: മരണം 71 ആയി ഉയർന്നു, 40 മൃതദേഹങ്ങളും ഒരു ശരീരാവശിഷ്ടവും തിരിച്ചറിഞ്ഞു

By സൂരജ് സുരേന്ദ്രൻ .26 02 2021

imran-azhar

 

 

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തത്തിൽ മരണം 71 ആയി ഉയർന്നു. ഇതുവരെ 40 മൃതദേഹങ്ങളും ഒരു ശരീരാവശിഷ്ടവും തിരിച്ചറിഞ്ഞിട്ടുണ്ട്.

 

ഫെബ്രുവരി ഏഴിനാണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം ഉണ്ടായത്.

 

അപകടത്തെ തുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് തകരുകയും ധോളി നദിയിൽ ജനനിരപ്പ് ഉയരുകയും ചെയ്തിരുന്നു.

 

അതേസമയം മഞ്ഞുമല ദുരന്തം ഉണ്ടായി ദിവസങ്ങൾ പിന്നിട്ടിട്ടും മൃതദേഹങ്ങളും, ശരീരാവശിഷ്ടങ്ങളും ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

 

തിരിച്ചറിയാത്ത 110 ഡിഎൻഎ സാമ്പിളുകളും 58 ശവശരീരങ്ങളും 28 ശരീര ഭാഗങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

 

OTHER SECTIONS