ഉഴവൂർ വിജയന്‍റെ മരണത്തെക്കുറിച്ചുള്ള സ്ത്യാവസ്ഥ പുറത്തുവരട്ടെയന്ന്:ഉഴവൂർ വിജയന്‍റെ ഭാര്യ

By BINDU PP.13 Aug, 2017

imran-azhar

 

 


കോട്ടയം: എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്‍റെ മരണത്തെക്കുറിച്ചുള്ള സ്ത്യാവസ്ഥ പുറത്തുവരട്ടെയന്ന് അദ്ദേഹത്തിന്‍റെ കുടുംബം. എന്താണ് സംഭവിച്ചതെന്ന് വീട്ടുകാരും പൊതുജനങ്ങളും എല്ലാവരും അറിയട്ടെയെന്ന് ഉഴവൂർ വിജയന്‍റെ ഭാര്യ എന്‍. ജി. ചന്ദ്രമണിയമ്മ പറഞ്ഞു. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്നും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു.ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. എൻസിപി ജനറൽ സെക്രട്ടറിയും കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൽഫിക്കർ മയൂരി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയും അപകീർത്തികരമായി സംസാരിക്കുകയും ചെയ്തെന്ന പരാതിയെ കുറിച്ചാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിൽ ഐജി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. സംസ്ഥാന പോലീസ് മേധാവിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഉഴവൂർ വിജയൻറെ ഭാര്യ ആദ്യം കലാകൗമുദിയോട് മരണകാരണങ്ങൾ വ്യക്തമാക്കിയത്.

 

OTHER SECTIONS