പാലാ ബിഷപ്പുമായി ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്ന് വി ഡി സതീശൻ

By Vidyalekshmi.16 09 2021

imran-azhar

 

 

എറണാകുളം: പാലാ ബിഷപ്പിനെ കാണേണ്ട സാഹചര്യം ഉണ്ടെങ്കിൽ താൻ തീർച്ചയായും കാണുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ബിഷപ്പുമായി ഒരു തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലെന്നും,മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായതിനാലാണ് ബിഷപ്പിനെ കാണാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

 

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് വിഷയം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുത്താൽ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 


എന്നാൽ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായതോടെ  കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി.

 

 

OTHER SECTIONS