വി കെ ഇബ്രാഹിം കുഞ്ഞിന്റെ മെഡിക്കൽ പരിശോധന കഴിഞ്ഞു

By online desk .21 11 2020

imran-azhar

 

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായി മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ മെഡിക്കൽ ബോർഡ് പരിശോധിച്ചു. ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറോട് മൂവാറ്റുപുഴ വിജിലൻസ് കോടതി കഴിഞ്ഞ ദിവസം ഉത്തരവ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ജനറൽ ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരുടെ ആറംഗ മെഡിക്കല്‍ ബോർഡ് രൂപവത്കരിച്ചത്. രണ്ടരമണിക്കൂറോളം പരിശോധന നടത്തി .ചൊവ്വാഴ്ചക്കകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡോ. അനിത  വ്യക്തമാക്കി.

OTHER SECTIONS