മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി. മുരളീധരന്‍

By online desk.13 10 2019

imran-azhar

 

റോം: മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ സംബന്ധിക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് വത്തിക്കാനിലെത്തിയതായിരുന്നു വി.മുരളീധരന്‍. ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകള്‍ക്ക് മുമ്പ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരുന്നു ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ആശംസകള്‍ അറിയിക്കാന്‍ മാര്‍പ്പാപ്പ മുരളീധരനോട് അഭ്യര്‍ത്ഥിച്ചു. കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ മഹാത്മാ ഗാന്ധിയുടെ വ്യാഖ്യാനത്തോട് കൂടിയ ഭഗവദ് ഗീതയും നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മുരളീധരന്‍ മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു.

വത്തിക്കാന്‍ വിദേശകാര്യ മന്ത്രി പദവി വഹിക്കുന്ന കര്‍ദ്ദിനാള്‍ പോള്‍ ഗല്ലാഗറുമായും വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.

 

OTHER SECTIONS