കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാല; സംഘപരിവാറിന്റെ പരിശീലനക്കളരിയാക്കി മാറ്റിയെടുക്കാനുള്ള തന്ദ്രം; വി.എസ്

By Sarath Surendran.12 10 2018

imran-azhar

 

 

തിരുവനന്തപുരം : അഖിലിനെതിരെ കള്ളക്കേസുകള്ളുണ്ടാക്കിയാണ് കോളേജില്‍ നിന്നും പുറത്താക്കിയതെന്ന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദന്‍. കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ വായ മൂടിക്കെട്ടി സംഘപരിവാറിന്റെ പരിശീലനക്കളരിയാക്കി മാറ്റിയെടുക്കാനുള്ള അധികൃതരുടെ തന്ദ്രം അത്യന്തം ആപല്‍ക്കരമാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് അഖില്‍ എന്ന വിദ്യാര്‍ഥിയെ പുറത്താക്കിയിരുന്നു. ഈ വിഷയത്തിലാണ് വി.എസ് പ്രതികരിച്ചത്.


സംഘപരിവാര്‍ അജണ്ടകളോട് സമരസപ്പെടാത്ത മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയും പുറത്താക്കിയും പക തീര്‍ക്കുന്ന സര്‍വ്വകലാശാലാ മേലാളന്മാരുടെ നിലപാടുകളോട് പ്രതികരിച്ചതാണ് അഖില്‍ എന്ന വിദ്യാര്‍ഥി ചെയ്ത തെറ്റെന്ന് അദ്ദേഹം പറഞ്ഞു.

 

സര്‍വ്വകലാശാല അടച്ചിട്ട് പാഠം പഠിപ്പിക്കാനാണ് അധികൃതര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ യൂണിയന്‍ പ്രവര്‍ത്തനങ്ങളെ തടസ്സപെടുത്താനുമാണ് അവരുടെ നീക്കമെന്നും വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും സര്‍വ്വകലാശാലയില്‍ നടന്ന വഴിവിട്ട നിയമനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

OTHER SECTIONS