റോഡ് കയ്യേറി ബിജെപി സമരം: വിമര്‍ശനവുമായി വി. ശിവന്‍കുട്ടി

By Online Desk .11 01 2019

imran-azhar

 

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ മാധവറാവു പ്രതിമയ്ക്കു സമീപം റോഡ് പൂര്‍ണമായും കയ്യേറി സ്റ്റേജ് കെട്ടി ലൗഡ് സ്പീക്കറും ഉപയോഗിച്ച് ബിജെപി നടത്തുന്ന സമരത്തില്‍ ആര്‍ക്കും പരാതിയില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വി. ശിവന്‍കുട്ടി. 2018 ഡിസംബര്‍ 3 മുതലാണ് സെക്രട്ടറിയേറ്റിന് മുമ്പില്‍ ബിജെപി സമരം ആരംഭിച്ചത്. ദിവസവും രാവിലെ മുതല്‍ രാത്രി വരെ ഗതാഗത തടസ്സമുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണുള്ളത്. ഈ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. സംയുക്ത സമരസമിതിയുടെ സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന്റെ രണ്ടാം ഗേറ്റിനു സമീപത്തുള്ള ടാക്‌സി സ്റ്റാന്‍ഡില്‍ കെട്ടിയ പന്തലിനെക്കുറിച്ച് മാധ്യമങ്ങള്‍ ചിത്രവും വാര്‍ത്തയും കൊടുത്തിരുന്നു. ആംബുലന്‍സ്, ശബരിമല യാത്രക്കാരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ ദേശീയ പണിമുടക്കിന് എതിരായി പോലും ഓടിയ വാഹനങ്ങള്‍ യാതൊരു തടസ്സവും ഇല്ലാതെ കടത്തിവിട്ടു. പോലീസ് ഐപിസി 281 പ്രകാരം സംയുക്ത സമരസമിതി നേതാക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. എന്നാല്‍ 2018 ഡിസംബര്‍ 3 മുതല്‍ ഒരു റോഡ് പൂര്‍ണമായും കെട്ടിയടച്ച് വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയ ബിജെപി നേതാക്കള്‍ക്കെതിരെ ഇതുവരെ കേസ് എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

OTHER SECTIONS