എ.സമ്പത്തിന്റെ കാറിലെ 'എക്‌സ് എം.പി' ബോര്‍ഡ് വ്യാജം; പോസ്റ്റുകള്‍ പിന്‍വലിച്ച് വി.ടി ബല്‍റാമും ഷാഫി പറമ്പിലും

By mathew.16 06 2019

imran-azhar


കോഴിക്കോട്: മുന്‍ എംപി എ. സമ്പത്തിന്റെ കാറില്‍ 'എക്‌സ് എംപി' എന്ന ബോര്‍ഡ് വച്ചെന്ന പ്രചരണം വ്യാജമെന്ന് തെളിഞ്ഞതോടെ കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ടി ബല്‍റാമും ഷാഫി പറമ്പിലും ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ പിന്‍വലിച്ചു. പോസ്റ്റ് പിന്‍വലിച്ചതോടൊപ്പം ഖേദം പ്രകടിപ്പിച്ച് ഇരുവരും ഫെയ്‌സ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തിട്ടുണ്ട്.

എ. സമ്പത്ത് തന്റെ കാറില്‍ എക്സ് എംപി എന്ന ബോര്‍ഡ് വെച്ചു എന്നാരോപിച്ചാണ് ഇരുവരും നേരത്തെ ഫേയ്സ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നത്. 'എക്സ് എംപി' എന്ന് ബോര്‍ഡുള്ള തിരുവനന്തപുരം രജിസ്ട്രേഷന്‍ കാറിന്റെ ചിത്രത്തോടൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ പരിഹസിച്ചുകൊണ്ടായിരുന്നു വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന കാറിന്റെ ചിത്രത്തില്‍ എക്സ് എംപി എന്ന ബോര്‍ഡ് ഫോട്ടോഷോപ് ഉപയോഗിച്ച് കൂട്ടിച്ചേര്‍ത്തതാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

 

OTHER SECTIONS