കോവിഡ് 1പ്രതിരോധ വാക്‌സിന്‍ ഈ വര്‍ഷം വികസിപ്പിക്കുമെന്ന് സ്വീഡന്‍

By praveenmprasannan.30 05 2020

imran-azhar

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ 2020-ല്‍ വികസിപ്പിക്കുമെന്നും എന്നാല്‍ അതിന്റെ ഉത്പാദനം 2021 അവസാനത്തോടെ മാത്രമേ തുടങ്ങാനാകൂ എന്നും സ്വീഡനിലെ ചീഫ് എപ്പിഡെമിയോളജിസ്റ്റ് ഡോ. ആന്‍ഡേഴ്‌സ് ടെഗ്‌നെല്‍ പറഞ്ഞു.


കോവിഡിനെതിരെ പ്രതിരോധ ശക്തി ജനങ്ങള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു ടെഗ്‌നെല്‍.

വൈറസിനെതിരായ പ്രതിരോധശേഷി എത്രകാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങളോളം നിലനിന്നേക്കാം.

ഹെര്‍ഡ് ഇമ്മ്യൂണിറ്റി സങ്കീര്‍ണമാണ്. ഇത് രോാഗവ്യാപനത്തിന്റെ തോത് കുറയ്ക്കുമെന്നും ഡോ. ആന്‍ഡേഴ്‌സ് ടെഗ്‌നെല്‍ പറഞ്ഞു.


എന്നാല്‍ കോവിഡ് 19 ദീര്‍ഘകാലം നിലനില്‍ക്കും. നിരവധി ആളുകളെ നേരിയ തോതില്‍ മാത്രമേ അസുഖം ബാധിക്കുന്നുള്ളൂ.തിരിച്ചറിയാത്ത രോഗികളുടെ എണ്ണം വളരെ കൂടുതലാണ്.

സ്വീഡനില്‍ മാസ്‌ക് ഉപയോഗിക്കുന്നില്ല. ആശുപത്രിക്ക് പുറത്തുനിന്ന് രോഗം വരാതിരിക്കാന്‍ മാസ്‌ക് നിങ്ങളെ സഹായിക്കില്ലെന്ന് ഉറപ്പാണ്. കാരണം വൈറസ് ശ്വാസകോശത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന മാസ്‌ക് തടയില്ല. അസുഖബാധിതര്‍ മാസ്‌ക് ഉപയോഗിച്ചാല്‍ അവരില്‍ നിന്ന് രോഗംമറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ സഹായിച്ചേക്കാമെന്ന് ഡോ. ആന്‍ഡേഴ്‌സ് ടെഗ്‌നെല്‍ പറഞ്ഞു

 

OTHER SECTIONS