വടകര സീറ്റ് ആർഎംപിക്ക് നല്കാൻ യുഡിഎഫ് തീരുമാനം

By Sooraj Surendran.02 03 2021

imran-azhar

 

 

വടകര സീറ്റ് ആർഎംപിക്ക് നല്കാൻ യുഡിഎഫ് തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരുടെ സമ്മർദ പ്രകാരമാണ് തീരുമാനം.

 

ആര്‍എംപി ടിക്കറ്റില്‍ ആര് മത്സരിച്ചാലും അവര്‍ക്ക് പിന്തുണ എന്നതായിരുന്നു കെ മുരളീധരന്‍ ഉള്‍പ്പടേയുള്ളവരുടെ നയം.

 

ആര്‍എംപി ടിക്കറ്റില്‍ ആര് മത്സരിച്ചാലും അവര്‍ക്ക് പിന്തുണ നല്‍കാം എന്ന തീരുമാനത്തില്‍ കോണ്‍ഗ്രസും യുഡിഎഫും എത്തിച്ചേര്‍ന്നിരിക്കുകയാണ്.

 

അതേസമയം വടകര സീറ്റിൽ ആർഎംപിക്ക് വേണ്ടി കെ.കെ രമയെ മത്സരിപ്പിക്കണമെന്നായിരുന്നു പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.

 

എന്നാൽ താൻ മത്സരിക്കാനില്ലെന്ന് രമ തന്നെ വ്യക്തമാക്കിയിരുന്നു.

 

അതേസമയം വടകരയിൽ എൻ. വേണു യുഡിഎഫ് സ്ഥാനാർത്ഥിയാകും. 

 

OTHER SECTIONS