വളളക്കടവിലെ ബോട്ടുപുര രാജ്യത്തെ ഏക ജൈവവൈവിദ്ധ്യ മ്യൂസിയം

By online desk.22 08 2019

imran-azhar

 

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ജലപാതയുടെ ചരിത്ര സ്മാരകമായി അവശേഷിക്കുന്ന ഒരു ബോട്ടുപുരയുണ്ട് വള്ളക്കടവില്‍. അതിപ്പോള്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യത്തെ ഏക ജൈവവൈവിധ്യ മ്യൂസിയമായാണ് പഴയ ബോട്ടുപുര മാറിയിരിക്കുന്നത്.

 

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആശയത്തെ തലസ്ഥാന വാസികള്‍ നിറഞ്ഞ മനസോടെ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിന്റെ തനതു കാഴ്ചകള്‍ ആസ്വദിക്കാന്‍ ബോട്ടുപുരയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുകയാണ് ഇപ്പോള്‍.ശുദ്ധജലത്തിലെ ജൈവവൈവിധ്യങ്ങള്‍, ചിപ്പികള്‍, മരത്തിലെ ജൈവവൈവിധ്യം, അപൂര്‍വഇനം വരയാടുകളായ നീലഗിരി ഥാര്‍ തുടങ്ങിയവയുടെ രൂപങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. 32 ഇനം പക്ഷികളുടെ യഥാര്‍ത്ഥ ശബ്ദവും കേള്‍ക്കാം. പൂമ്പാറ്റയുടെ പിറവി മുതല്‍ അന്ത്യം വരെയുള്ള ഘട്ടങ്ങളും നൂറോളം നെല്ലിനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബോട്ടുപുര മ്യൂസിയത്തിന് മിഴിവേകാന്‍ ദിനോസോറുകളുടെ രൂപങ്ങളുമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗവേഷകര്‍ക്കും പഠിതാക്കള്‍ക്കും കാണാനും അറിയാനും ഏറെയുണ്ടിവിടെ. കോഴി വേഴാമ്പലും മലമുഴക്കി വേഴാമ്പലും എപ്പോഴും ഇവിടെ കരഞ്ഞുകൊണ്ടേയിരിക്കും. കുട്ടൂസന്‍ നെല്ല് കണ്ടിട്ടില്ലെങ്കില്‍ ഇവിടെ കാണാനാകും.

 

ആകാശ വിസ്മയവും ത്രിമാന സിനിമയും ജലനൃത്തവുമെല്ലാം കണ്ടുപഠിച്ചും രസിച്ചും മറക്കാത്ത അനുഭവങ്ങള്‍ നേടാം. സന്ദര്‍ശകര്‍ ആദ്യമെത്തുന്നത് 12 കിയോസ്‌ക്കുകള്‍ക്കു മുമ്പിലാണ്.

 

OTHER SECTIONS