വടക്കന്‍ ലണ്ടനില്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് വാഹനം പാഞ്ഞുകയറി നിരവധിപ്പേര്‍ക്ക് പരിക്ക്

By sruthy .19 Jun, 2017

imran-azhar


ലണ്ടന്‍: വടക്കന്‍ ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്‌സ് റോഡില്‍ ജനങ്ങള്‍ക്കിടയിലേക്കു വാഹനം പാഞ്ഞു കയറിയതിനെ തുടര്‍ന്ന് നിരവധിപേ്പര്‍ക്കു പരിക്കേറ്റു. നടന്നത് ഭീകരാക്രമണമാണോ
എന്ന് സംശയിക്കുന്നു. തിങ്കളാഴ്ച രാവിലെ ഫിന്‍സ്ബറി പാര്‍ക്കിലെ മുസ്‌ളീം പള്ളിയില്‍നിന്ന് പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങിയവര്‍ക്കു നേരെയാണ് വാഹനം പാഞ്ഞു കയറിയത്. സംഭവത്തില്‍
ഒരാള്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. നടന്നത് അപകടമലെ്‌ളന്നും ആളുകളെ കൊല്‌ളാനുള്ള ശ്രമമാണെന്നും മുസ്‌ളീം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ അറിയിച്ചു. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്‌ള.

OTHER SECTIONS