വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഒമാനില്‍ നിന്നും 15 വിമാന സര്‍വീസുകള്‍

By praveenprasannan.24 05 2020

imran-azhar

മസ്‌കറ്റ്: വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഒമാനില്‍ നിന്നും 15 വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്നു മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി. ഇതില്‍ കേരളത്തിലേക്ക് പത്ത് വിമാന സര്‍വീസുകളാണ് ഉണ്ടാവുക.


കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, ജയ്പൂര്‍, അഹമ്മദബാദ്, ശ്രീനഗര്‍ ഭുവനേശ്വര്‍ ചെന്നൈ എന്നിവടങ്ങളിലേക്ക് വിമാനങ്ങള്‍ മേയ് 28 മുതല്‍ സര്‍വീസ് നടത്തും.


കണ്ണൂരിലേക്കു സലാലയില്‍ നിന്നും മൂന്നു സര്‍വീസുകളും, തിരുവനന്തപുരം കൊച്ചി കോഴിക്കോട് എന്നിവടങ്ങളിലേക്കു മസ്‌കറ്റില്‍ നിന്ന് രണ്ടു സര്‍വീസുകള്‍ വീതവും കണ്ണൂരിലേക്കു ഒരു സര്‍വീസും ഉണ്ടാകും.

വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടു ഘട്ടങ്ങളിലായി പതിമൂന്ന് വിമാന സര്‍വീസുകളിലായാണ് ഒമാനില്‍ നിന്ന് ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചത്.

 

OTHER SECTIONS