വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടം ചൊവ്വാഴ്ച മുതല്‍

By praveenprasannan.25 05 2020

imran-azhar

ന്യൂഡല്‍ഹി : വിദേശത്ത് നിന്ന് ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന് ചൊവ്വാഴ്ച തുടക്കമാകും. മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.


ചൊവ്വാഴ്ച മുതല്‍ ജൂണ്‍ നാലു വരെയാണ് മൂന്നാം ഘട്ടം.ഒമ്പത് വിമാനങ്ങളാണ് ആദ്യദിനം ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്നത് .ഇതില്‍ എട്ട് എണ്ണം പുറപ്പെടുന്നത് യു.എ.ഇയില്‍ നിന്നും ഒരെണ്ണം ബഹ്റൈനില്‍ നിന്നുമാകും.


ചൊവ്വാഴ്ച ഗള്‍ഫില്‍ നിന്നുള്ള എട്ട് സര്‍വ്വീസുകളും കേരളത്തിലേക്കാണ്. 10 ദിവസം നീണ്ടു നില്‍ക്കുന്ന ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ യു.എ.ഇയില്‍ നിന്ന് മാത്രം എഴുപതോളം വിമാനങ്ങളാണ് ഇന്ത്യയിലേക്ക് വരിക. ഇതില്‍ ഭൂരിഭാഗവും കേരളത്തിലേക്കാണ്.

 

OTHER SECTIONS