പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച ആറു വയസുകാരന്‍ മരിച്ചു

By Anju N P.21 Apr, 2018

imran-azhar

 

വാരാണസി: പണമില്ലാത്തതിന്റെ പേരില്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച ആറു വയസുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ മഡിക്കല്‍ കോളജിലായിരുന്നു സംഭവം. പണമില്ലെന്ന് ആരോപിച്ച്് ആശുപത്രി അധികൃതര്‍ കുട്ടിക്കു ചികിത്സ നിഷേധിക്കുകയായിരുന്നു.

 

കടുത്ത പനിയെ തുടര്‍ന്നാണ് അഞ്ചുവയസുകാരന്‍ വിനോദ് മരിച്ചതെന്ന് കുട്ടിയുടെ മൂത്ത സഹോദരന് പറഞ്ഞു. ആശുപത്രിയിലെത്തിച്ച വിനോദിനെ ചികിത്സിക്കാന്‍ ബന്ദ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും നഴ്‌സുമാരും പണം ആവശ്യപ്പെട്ടെന്നും സഹോദരന്‍ ആരോപിക്കുന്നു.

 

പണമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. എന്നാല്‍ ചികിത്സ വൈകി കുട്ടി മരിച്ചു. സംഭവത്തില്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

 

OTHER SECTIONS