വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ തള്ളി

By Anju N P.23 Apr, 2018

imran-azhar


കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ എസ്‌ഐ ജി.എസ്. ദീപക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യാപേക്ഷ പരിഗണിച്ച കോടതി കുറ്റം ഗൗരവുമുള്ളതെന്നു ചൂണ്ടിക്കാട്ടി ദീപക്കിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

 

ദീപക് ശ്രീജിത്തിനെ മര്‍ദിച്ചതായുള്ള ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ സംഘത്തിന് നേരത്തേ ലഭിച്ചിരുന്നു. കൊലക്കുറ്റമാണ് എസ്‌ഐക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ദീപക് നാലാം പ്രതിയാണ്.

OTHER SECTIONS