ഒഴുക്കിൽപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി

By Sooraj S .20 Jul, 2018

imran-azhar

 

 

മലപ്പുറം: മലപ്പുറം മമ്പാടിലെ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതിയുടെ മൃതദേഹം തിരച്ചിലിനൊടുവിൽ കണ്ടെത്തി. നല്ല അടിയൊഴുക്കുള്ള ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതിക്കായി നാട്ടുകാരും അഗ്നിശമന സേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അരീക്കോട് ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വണ്ടൂർ സ്വദേശി വർജനയാണ് മരിച്ചത്. മൃതദേഹം പോലീസ് പരിശോധിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

OTHER SECTIONS