പാക്കിസ്ഥാന് ഇത്രവേഗം തിരിച്ചടി കൊടുത്തതില്‍ സന്തോഷമുണ്ടെന്ന് വസന്തകുമാറിന്റെ ഭാര്യ

By anju.26 02 2019

imran-azhar

 

വയനാട്:പാക്കിസ്ഥാന് അതിവേഗം മറുപടികൊടുത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ സന്തോഷമുണ്ടെന്ന് കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീമൃത്യുവരി ജവാന്‍ വസന്തകുമാറിന്റെ ഭാര്യ ഷീന. ഇന്ത്യ തിരിച്ചടിക്കുമെന്ന് അറിയാമായിരുന്നു. ഇന്ത്യയുടെ നടപടി സൈന്യത്തിലേക്കെത്തുന്ന യുവാക്കള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നതാണെന്നും ഷീന വ്യക്തമാക്കി.


ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലാണ് വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാര്‍ വീമൃത്യുവരിച്ചത്. പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാറിന് തിരിച്ചുവരാന്‍ രണ്ട് വര്‍ഷം മാത്രം ബാക്കി നില്‍ക്കയാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. വസന്തകുമാറുള്‍പ്പെടെ രാജ്യത്തെ 40 സൈനികര്‍ ആ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ചിരുന്നു.

 

OTHER SECTIONS