വട്ടിയൂര്‍ക്കാവില്‍ മത്സരം യുഡിഎഫും, എൽഡിഎഫും തമ്മിൽ; യുഡിഎഫ് മികച്ച വിജയം നേടും: കെ മുരളീധരൻ

By Sooraj Surendran.21 09 2019

imran-azhar

 

 

ദുബായ്: ഉപതിരഞ്ഞെടുപ്പിൽ അഞ്ചിടത്തും യുഡിഎഫ് മികച്ച വിജയം കൈവരിക്കുമെന്ന് കെ മുരളീധരൻ എം പി. വട്ടിയൂർക്കാവിൽ പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും, എൽഡിഎഫും, യുഡിഎഫും തമ്മിലാണ് വട്ടിയൂർക്കാവിൽ പ്രധാന മത്സരം നടക്കുകയെന്നും കെ മുരളീധരൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിയാകുകയും വിജയിക്കുകയും ചെയ്തതോടെയാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. 2011 മുതൽ കെ മുരളീധരൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്നു. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഒക്ടോബർ 21നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 24നാണ് വോട്ടെണ്ണൽ. കേരളം ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇന്നുമുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

 

OTHER SECTIONS