വയലാറിലെ കൊലപാതകം, പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

By sisira.26 02 2021

imran-azhar

 


ആലപ്പുഴ: ചേര്‍ത്തല വയലാറില്‍ എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയുടെ കൊലപാതകത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

 

25 എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതികളായുള്ള കേസില്‍ അറസ്റ്റിലായത് എട്ട് പേര്‍ മാത്രമാണ്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ഓണ്‍ലൈന്‍ വഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

 

ചേര്‍ത്തല, വയലാര്‍ മേഖലകളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സമീപ സ്ഥലങ്ങളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് ഓരോ മേഖല തിരിച്ച് നല്‍കിയാണ് സുരക്ഷ ഉറപ്പാക്കുന്നത്.

 

നേരത്തെ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ മൂന്ന് ദിവസത്തേക്ക് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

OTHER SECTIONS