ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ

By sisira.25 02 2021

imran-azhar

 


ചേര്‍ത്തല: വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 

വയലാറില്‍ ബുധനാഴ്ച രാത്രിയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ചത്.

 

രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ വൈകുന്നേരം പ്രവര്‍ത്തകര്‍ തമ്മില്‍ അപ്രതീക്ഷിത സംഘര്‍ഷമുണ്ടാവുകയായിരുന്നു.

 

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിൽ പരക്കെ ആക്രമണം ഉണ്ടയി.

 

ചേര്‍ത്തല നഗരത്തില്‍ കടകള്‍ക്ക് നേരേയും ആക്രമണമുണ്ടായി. മൂന്ന് കടകള്‍ തീവെച്ചുനശിപ്പിക്കുകയും ഒരു കട തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

OTHER SECTIONS