വയലാർ നവധിയാഘോഷങ്ങൾക്ക് സമാപ്തം

By uthara.15 03 2019

imran-azhar

 


2018 മാർച്ച് മുതൽ നടന്നു വരുന്ന വയലാർ രാമവർമ്മ സാംസ്‌കാരിക വേദി നടത്തി വരുന്ന നവധിയാഘോഷങ്ങൾക്ക് തിങ്കളാഴ്‌ച സമാപ്തം ആകും . വൈലോപ്പള്ളി സംസ്‌കൃതി ഭവൻ രാകേന്ദു ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാർച്ച് 18 വൈകുംനേരം 5 .30 ന് ഉദ്ഘാടനം ചെയ്യും .

 

കലാമണ്ഡലം ഗോപിക്കും ,കവി പ്രഭ വർമക്കും നവതി പുരസ്‌കാരങ്ങൾ സമർപ്പിക്കും . ചടങ്ങിൽ സ്വാമി ഗുരുരത്‌നം ജ്ഞാനതസ്വി, ടി .പി ശ്രീനിവാസൻ എന്നിവർ സാക്ഷ്യം വഹിക്കും .വയലാറിന്റെ നാടകഗാനങ്ങളും ,ചലച്ചിത്ര ഗണനകളും കൊണ്ട് ഗാനസന്ധ്യയിൽ സംഗീതാർച്ചന നടത്തും .

 

ചടങ്ങിൽ ഗായകരായ രവിശങ്കർ ,മണക്കാട് ഗോപൻ,ഖാലിദ് സുരേഷ് വാസുദേവ്,അജിത് സരിത രാജീവ് തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും .പ്രവേശനം സൗജന്യമാണ് .

OTHER SECTIONS