വായനാദിനത്തില്‍ അക്ഷരനിധിയൊരുക്കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

By Anju N P.20 Jun, 2018

imran-azhar


നെടുമങ്ങാട് : സ്‌കൂള്‍ മുറ്റത്തേയ്ക്ക് അവര്‍ തിരികെ എത്തി. ഇലെകള്‍ക്ക് നാളെയോട് ചെയ്തുതീര്‍ക്കേണ്ട കടമ നിറവേറ്റാന്‍. വായനാദിനത്തില്‍ അവര്‍ പഠിച്ചിറങ്ങിയ വിദ്യാലയത്തിന് നല്‍കാന്‍ ഒരു കൂട്ടം പുസ്ത സമ്മാനവുമായെത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. അച്ചടിമണം ചോരാത്ത പുതിയ പുസ്തകകെട്ടുകള്‍ ഏറ്റുവാങ്ങി മാതൃവിദ്യാലയം അവരെ സ്വീകരിച്ചു.

 

ഗന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവായ പി.എന്‍ പണിക്കരുടെ സ്മരണാര്‍ത്ഥം ജൂണ്‍ 19 വായനാവാരാചരണത്തിനാണ് പൂവത്തൂര്‍ ഗവമെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് നമ്മുടെ വിദ്യാലയം പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ അറുനൂറിലധികം പുസ്തകങ്ങള്‍ നല്‍കിയത്. കൂടാതെ വര്‍ഷങ്ങളായി സ്‌കൂളിന് ഉച്ചഭക്ഷണം പാചകം ചെയ്യുന്ന രത്‌നമ്മ അമ്മയ്ക്ക് കൂട്ടായ്മ അവര്‍ സമാഹരിച്ച തുക നല്‍കി ആദരിച്ചു. അക്ഷരനിധി എന്നു പേരിട്ട ഈ പരിപാടി അധ്യാപകനായ എന്‍.ചക്രപാണി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് എസ്.എസ് ബിജു അധ്യക്ഷനും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീനിവാസന്‍ യോഗത്തിന് സ്വാഗതവും ആശംസിച്ചു.പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അഖില്‍.എസ്.എല്‍, അമല്‍ മുരളി, സിദ്ധാര്‍ത്ഥ്, സനല്‍, പി.റ്റി.എ വൈസ് പ്രസിഡന്റ് സുരേഷ് എിവരും യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു സ്‌കൂള്‍ പ്രധാന അധ്യാപിക പ്രമീള യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.