ശിശുമരണം: പ്രതിപക്ഷ നേതാവ് അട്ടപ്പാടി സന്ദർശിച്ചു; അട്ടപ്പാടിയിൽ ശിശുമരണമല്ല കൊലപാതകമെന്ന് വി.ഡി സതീശൻ

By vidya.06 12 2021

imran-azhar

 

അട്ടപ്പാടി: ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദർശനം നടത്തി.അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങൾ കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.രാവിലെ എട്ടു മണിക്ക് വീട്ടിയൂർ ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെകണ്ടു.

 

ശിശുമരണമല്ല മറിച്ച് കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.സംഭവത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

ആശുപത്രിയോ ഡോക്ടർമാരോ ഇല്ല, എല്ലാ രോഗികളെയും പെരിന്തൽമണ്ണയിലേക്ക് റഫർ ചെയ്യുകയാണ്. അവിടേക്ക് പോവാൻ സൗകര്യങ്ങളില്ലെന്നത് സർക്കാർ പരിഗണിക്കുന്നില്ലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 


എന്നാൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ വ്യാഖ്യാനങ്ങൾ മാത്രമാണെന്ന് മന്ത്രി കെ രാധാകൃഷ്‍ണൻ പ്രതികരിച്ചു. വാദപ്രതിവാദങ്ങൾ നടത്തി വ്യാഖ്യാനിക്കലല്ല അട്ടപ്പാടിയിൽ ആവശ്യമെന്നും കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് വേണ്ട എല്ലാ സൗകര്യവും ഉടൻ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

 

OTHER SECTIONS