ടാ​ങ്ക് വേ​ധ മി​സൈ​ൽ പരീക്ഷണം വിജയകരം

By Sooraj Surendran.14 03 2019

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. രാജസ്ഥാൻ മരുഭൂമിയിലാണ് മിസൈലിന്റെ പരീക്ഷണം നടത്തിയത്. ബുധനാഴ്ച നടത്തിയ ആദ്യ പരീക്ഷണത്തിലും വിജയമായിരുന്നു. തുടർന്ന് വ്യാഴാഴ്ചയാണ് രണ്ടാമത് പരീക്ഷണം നടത്തിയത്. ശത്രു സേനയുടെ ടാങ്കുകൾക്കെതിരെ വളരെ അനായാസം പ്രയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള മിസൈലുകളാണിവ. ഡിആർഡിഒ നിർമിച്ച മനുഷ്യ നിയന്ത്രിത ടാങ്ക് വേധ മിസൈലിന്‍റെ പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. ശത്രു സേനയുടെ ടാങ്കുകളെ തകർക്കാനുള്ള കഴിവും ഇതിനുണ്ട്.

OTHER SECTIONS