By Swathy.17 01 2022
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രതിദിനം കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. 22,000 കോവിഡ് കേസുകളാണ് പ്രതിദിനം രേഖപ്പെടുത്തിയത്.
രണ്ടാം തരംഗത്തില്‍ അതിജീവിച്ച കേരളം ഡിസംബര്‍ 26 ന് 1824 മാത്രമാണ് കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ക്രിസ്മസ്,ന്യൂയര്‍ കഴിഞ്ഞതോടെ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു. ജനുവരിയിലൂടെ കോവിഡ് കേസുകള്‍ 5,000 ത്തോളം ഉയര്‍ന്നു.കേവലം ഒരാഴ്ചകൊണ്ട് കേസുകളുടെ എണ്ണം നാലിരട്ടിയായി വര്‍ധിച്ചു.
ജനുവരി 17 ഓടെ അത് 22,000 ത്തിന് മുകളിലായ് വര്‍ധിച്ചു. ഇനിയും കോവിഡ് കേസുകളുടെ എണ്ണം കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.ആരില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും പകരാമെന്നും അതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി.സ്വയം സുരക്ഷയ്ക്ക് പ്രധാന്യം കൊടുക്കണം.പുറത്ത് പോകുന്നവര്‍ എന്‍ 95 മാസ്കോ,ഡബിള്‍ മാസ്കോ നിര്‍ബന്ധമാക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അടുത്തിടയുള്ള ദിവസങ്ങളില്‍ 182 ശതമാനമാണ് ഉയര്‍ന്നത്.ഇപ്പോള്‍ ചികിത്സയിലുള്ള രോഗികള്‍ 160 ശതമാനവും,ആശുപത്രിയിലുള്ള രോഗികള്‍ 41 ശതമാനവും ഐസു.വിലെ രോഗികള്‍ 21 ശതമാനവും വെന്റിനേറ്ററിലെ രോഗികള്‍ 6 ശതമാനവും ഓക്സിജന്‍ കിടക്കകളിലെ രോഗികള്‍ 30 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്.
പൊതുപരുപാടികളില്‍ പരമാവധി ആളുകളെ കുറയ്ക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പുറത്തിറങ്ങരുത്.വേണ്ടത്ര ചികിത്സ തേടേണ്ടതാണ്.ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ മാസ്ക് ധരിക്കേണ്ടതാണ്.ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്.
കൃത്യമായ അകല്‍ച്ച പാലിക്കേണ്ടതാണ്.കടകളിലും മാളുകളിലും പോകുന്നവര്‍ ഒരിക്കലും മാസ്ക് താഴ്ത്തി വയ്ക്കരുത്.എല്ലാവരും കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.