പ്രണയം നിരസിച്ചാൽ കൊന്നു കളയുക, അതിനെ പ്രണയമെന്ന് വിളിക്കാൻ കഴിയില്ല; മന്ത്രി വീണ ജോർജ്

By സൂരജ് സുരേന്ദ്രന്‍.01 10 2021

imran-azhar

 

 

തിരുവനന്തപുരം: പാല സെന്റ് മേരീസ് കോളജ് വിദ്യാർത്ഥിനി നിതിനയുടെ കൊലപാതകത്തിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്.

 

കോളജ് വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവം അതിക്രൂരവും നിഷ്ഠൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

 

" പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രണയം നിരസിച്ചാൽ കൊന്നു കളയുക എന്നത് എത്ര ക്രൂരവും നീചവുമായ മാനസികാസ്ഥയാണ്. പ്രണയമെന്ന് അതിനെ വിളിക്കാൻ കഴിയില്ല അതിശക്തമായ ഒരു പൊതുബോധം, യുവതയുടെ പൊതുബോധം അങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് അനിവാര്യമാണ്" മന്ത്രി പറഞ്ഞു.

 

സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉള്ളവർക്കുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ വനിത ശിശു വികസനവകുപ്പ് ശക്തമാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് സമീപ കാലഘട്ടത്തിൽ. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കൗൺസിലർമാരുടെ സേവനവും കൂടുതൽ ഊർജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

OTHER SECTIONS