സംസ്ഥാനത്ത് ഉള്ളിക്കും സവാളക്കും തീവില

By online desk .21 10 2020

imran-azhar

 

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിക്കിടയിലും സാധാരണക്കാർക്ക് ഇരട്ട പ്രഹരമായി സംസ്ഥാനത്തെ പച്ചക്കറി വില. സംസ്ഥാനത്തെ ഉള്ളിക്കും സവാളക്കും തീവില. മഴക്കെടുതിയും കോവിഡും മൂലം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതോടെയാണ് അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്നത്. നാല്‍പ്പത് രൂപയായിരുന്ന സവാളക്ക് മൊത്തവിതരണ കേന്ദ്രത്തില്‍ 80 രൂപയാണ് ഇപ്പോള്‍ വില. ഇത് ചെറുകിട വ്യാപാരികളിലേക്ക് എത്തുമ്പോൾ അത് 90 നുമുകളിൽ ആകും. 80 രൂപയായിരുന്നു ഉള്ളിയുടെ വില 100 കടന്നിരിക്കുകയാണ്. 115 ഉം 120 ഉം രൂപയാണ് ഉള്ളി വില.

 

മറ്റു പച്ചക്കറികൾക്കും വില ക്രമാതീതമായി വർധിച്ചിട്ടുണ്ട്. കാരറ്റ് 100, ബീന്‍സ് 80, കാബേജ് 50, ബീറ്റ്റൂട്ട് 70 എന്നിങ്ങനെ നീളുന്നു ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ പച്ചക്കറിയുടെ വില. മഹാരാഷ്ട്ര കർണ്ണാടക എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറിയും സവാളയും കൂഒടുതലായും എത്തുന്നത് . ഈ സംസ്ഥാനങ്ങളില്‍ ദിവസങ്ങളായി കനത്ത മഴ തുടരുന്നതാണ് വരവ് നിലയ്ക്കാന്‍ കാരണം. ഇതാണ് അവശ്യ വസ്തുക്കളുടെ കുത്തനെയുള്ള വിലവര്‍ധനവിന് പ്രധാന കാരണം.

OTHER SECTIONS