വിലക്കയറ്റം: പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍; കൃഷിമന്ത്രി

By vidya.01 12 2021

imran-azharഎറണാകുളം: വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.തെങ്കാശിയില്‍ സംഭരണ കേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു.കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ നേരിട്ട് സ്വീകരിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

 


വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാരുടെ യോഗം കേരളം വിളിച്ചുചേര്‍ക്കും.

 

പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന ഇടങ്ങളില്‍ തന്നെ സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങി ഇടനിലക്കാരില്ലാതെ നേരിട്ട് കേരളത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

 

ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഹോര്‍ട്ടി കോര്‍പിന്റെ പച്ചക്കറി സംഭരണ കേന്ദ്രം തുടങ്ങാന്‍ ആലോചിക്കുന്നതായും മന്ത്രി പി പ്രസാദ് വ്യക്തമാക്കി.


എന്നാൽ തമിഴ്നാട്ടില്‍ മഴ കാരണം വെള്ളപ്പൊക്കമായതും കേരളത്തിലേക്കുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതുമാണ് പച്ചക്കറികളുടെ വരവുകുറയാന്‍ കാരണം.

OTHER SECTIONS