കോവിഡ് സ്ഥിരീകരിച്ചയാള്‍ ദര്‍ശനത്തിനു എത്തി; വെഞ്ഞാറമൂട് വൈദ്യന്‍കാവ് ക്ഷേത്രം അടച്ചു, പൂജാരി അടക്കം മൂന്നു ക്ഷേത്ര ജീവനക്കാര്‍ ക്വാറന്റൈനില്‍

By online desk .05 07 2020

imran-azhar

 

 

വെഞ്ഞാറൂട്: കോവിഡ് സ്ഥിരീകരിച്ചയാള്‍ ദര്‍ശനത്തിനു എത്തിയതിനെ തുടര്‍ന്ന് പിരപ്പന്‍കോട് വേളാവൂര്‍ വൈദ്യന്‍കാവ് ക്ഷേത്രം അടച്ചു. പൂജാരിയെ അടക്കം മൂന്നു ക്ഷേത്ര ജീവനക്കാരെ ക്വാറന്റെനില്‍ പ്രവേശിച്ചു. വെള്ളനാട് സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ ഡല്‍ഹിയില്‍ നിന്ന് വന്ന് 14 ദിവസം ആയി ക്വാറന്റൈനിലായിരുന്നു. തുടര്‍ന്ന് ഫലം വരുന്നതിന് മുന്‍പ് 56 ദിവസം പ്രായമായ കുട്ടിയുമായാണ്
ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ ഫലം പോസിറ്റീവ് ആയതോടെ ആരോഗ്യ വകുപ്പ് അധികൃതര്‍ ക്ഷേത്രം അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു.

 

ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് പരിശോധിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ വേളാവൂരും സമീപ പ്രദേശവും ഹോട്ട്‌സ്‌പോട്ട് ആകാന്‍ സാധ്യതയുണ്ട്.

 

 

 

OTHER SECTIONS