എൻ എസ് എസിനെ വഴിവിട്ട് സഹായിച്ചതിന്റെ കൂലിയാണ് മുഖ്യമന്ത്രി അനുഭവിക്കുന്നത്: വെള്ളാപ്പളളി

By Sooraj Surendran .12 01 2019

imran-azhar

 

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ ഇപ്പോൾ അനുഭവിക്കുന്നത് എൻ എസ് എസിനെ പരിധിവിട്ട് സഹായിച്ചതിനുള്ള കൂലിയാണെന്ന് വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. ദേവസ്വം മുന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തിയതിൽ അപാകതയുണ്ടെന്നും, സംവരണം ഏർപ്പെടുത്തുമ്പോൾ വിശദമായ ചർച്ച നടത്തേണ്ടതുണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. അതേസമയം നിലവിൽ ബോർഡിലുള്ള 90 ശതമാനത്തിലധികം പേരും സവര്‍ണരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

OTHER SECTIONS