മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും ഉ​ടു​മു​ണ്ട് അ​ല​ക്കാ​നു​ള്ള യോ​ഗ്യ​ത പോ​ലും മു​ല്ല​പ്പ​ള്ളിക്കില്ല; വെള്ളാപ്പള്ളി

By Sooraj Surendran.21 10 2019

imran-azhar

 

 

ആലപ്പുഴ: മോദിയുടെയും അമിത് ഷായുടെയും ഉടുമുണ്ട് അലക്കാനുള്ള യോഗ്യത പോലും മുല്ലപ്പള്ളിക്കില്ലെന്നും, എൻഎസ്എസ് നിലപാടിനെ പിന്തുണച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമനാണ് മുല്ലപ്പളളി രാമചന്ദ്രനെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. കണിച്ചുകുളങ്ങരയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം.

 

കേരളത്തിലെ മതേതരത്വത്തിന് എൻഎസ്എസ് ഭീഷണിയാണെണെന്നും കോണ്‍ഗ്രസ് എൻഎസ്എസിന്‍റെ കുഴിയിൽ വീണു കിടക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൻഎസ്എസിന്റെ നിലപാടുകൾ മുല്ലപ്പള്ളി പിന്തുണയ്ക്കുന്ന സാഹചര്യത്തിലാണ് വെള്ളാപ്പള്ളി പ്രതികരണവുമായി രംഗത്തെത്തിയത്. രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി മുല്ലപ്പള്ളിക്കെതിരെ ഉന്നയിച്ചത്.

 

OTHER SECTIONS