തുഷാറിനെതിരായ കേസ്: ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് വെള്ളാപ്പള്ളി

By Neha C N.24 08 2019

imran-azhar

 

ചേര്‍ത്തല: വണ്ടി ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനില്‍ അറസ്റ്റിലായ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ച ശ്രീധരന്‍ പിള്ളയുടെ തലയില്‍ തലച്ചോറില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

 

' സംഭവമറിഞ്ഞ് കേന്ദ്ര മന്ത്രി വി.മുരളീധരനും തന്നെ വിളിച്ചിരുന്നു. ദുബായിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് കാര്യങ്ങളറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു''. 'ഇതിനിടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രീധരന്‍ പിള്ള ശ്രമിച്ചത് ശരിയായില്ല. പിള്ള കുറച്ചുകൂടി മാന്യമായതും ബുദ്ധിപരമായതുമായ സമീപനം സ്വീകരിക്കണമായിരുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

 


കേസില്‍ ഗൂഢാലോചനയില്ലെന്ന് തുഷാര്‍ തന്നെ പറയുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഗൂഢാലോചന നടത്തിയെന്ന് ശ്രീധരന്‍ പിള്ള എന്തിനാണ് പറഞ്ഞു നടക്കുന്നതെന്ന് വെള്ളാപ്പള്ളി ചോദിച്ചു. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കരുത്. അയാള്‍ നല്ലൊരു അഭിഭാഷകനാണ്. പക്ഷേ തലയില്‍ തലച്ചോറില്ലെന്ന് തനിക്കിപ്പോള്‍ മനസ്സിലായെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 


തുഷാര്‍ ജയിലിലൊന്നും പോയിട്ടില്ല. സ്റ്റേഷനില്‍ തന്നെയായിരുന്നു. തുഷാറിന്റെ കേസില്‍ സ്ത്യാവസ്ഥയറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ തുഷാറിന്റെ മോചനത്തിനായി നേരിട്ട് ഇടപെടുകയായിരുന്നുവെന്നും യൂസഫലിയെ വിളിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്നാവശ്യപ്പെടുകയായിരുന്നു. എസ്എന്‍ഡിപിയോടുള്ള ബഹുമാനം കൊണ്ടാണ് മുഖ്യമന്ത്രി തുഷാറിന്റെ കാര്യത്തില്‍ ഇടപെട്ടതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS