സന്തുഷ്ടവും സമ്പന്നവുമായ ഇന്ത്യ കെട്ടിപ്പടുക്കണം; ഉപരാഷ്ട്രപതി

By sisira.25 02 2021

imran-azhar
 

തിരുവനന്തപുരം: കൂടുതല്‍ ശക്തവും സമ്പന്നവുമായ ഇന്ത്യ കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന്
ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. പി.പരമേശ്വരനെ പോലുള്ള വ്യക്തികള്‍ കാട്ടിതന്ന
പാത പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
 
ഭാരതീയ വിചാര്‍ കേന്ദ്രം തിരുവനന്തപുരത്ത് ഇന്നലെ നടത്തിയ ആദ്യ പി.പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു വെങ്കയ്യ നായിഡു.
 
ജാതി, അഴിമതി തുടങ്ങിയ സാമൂഹിക തിന്‍മകളില്‍ നിന്ന് മുക്തമായ ഒരു ഇന്ത്യയുടെ ആവശ്യകതയും ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു.
 
എല്ലാറ്റിനുമുപരിയായി രാഷ്ട്രത്തെ നിലനിര്‍ത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ് പരമേശ്വരന്റെ ജീവിതം.
 
കേരളത്തില്‍ രാമായണ മാസാചരണമെന്ന മറന്നുപോയ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
 
സാംസ്‌കാരിക ഉണര്‍വ്വും ആത്മീയ പുനരുജ്ജീവനവും കൊണ്ടുവന്ന കേരളത്തിലെ മികച്ച ബൗദ്ധിക വ്യക്തികളില്‍ ഒരാളാണ് അദ്ദേഹമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
 
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍,  
എംല്‍എ ഒ.രാജഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
 

OTHER SECTIONS