വേങ്ങര: യു ഡി എഫ് സ്ഥാനാര്‍ത്ഥി 19ന്

By praveen prasannan.14 Sep, 2017

imran-azhar

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ ഈ മാസം 19ന് പ്രഖ്യാപിക്കും. ബി ജെ പിയും 19ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാണ്. മുസ്ളീ ലീഗിന്‍റെ ഉറച്ച സീറ്റാണ് വേങ്ങര. വോട്ടെടുപ്പ് ഒക്ടൊബര്‍ 11നാണ്.

ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടൊബര്‍ 15ന് വോട്ടെണ്ണല്‍ നടക്കും.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 15ന് പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി സെപ്തംബര്‍ 22നാണ്.സൂക്ഷ്മ പരിശോധന 25ന് നടക്കും.

പത്രികള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 27നാണ് .

OTHER SECTIONS