വെങ്കയ്യനായിഡു എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

By praveen prasannan.17 Jul, 2017

imran-azhar

ന്യൂഡല്‍ഹി: എന്‍ ഡി എ യുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രി എം വെങ്കയ്യനായിഡു മല്‍സരിക്കും ബി ജെ പി പാര്‍ലമന്‍ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ബി ജെ പി പാര്‍ലമന്‍ററി ബോര്‍ഡ് ഐകകണ്ഠ്യേനയാണ് വെങ്കയ്യനായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. എന്‍ ഡി എ ഘടകകക്ഷികള്‍ ഇതംഗീകരിച്ചുവെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

വെങ്കയ്യ നായിഡു ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. നിലവില്‍ പാര്‍പ്പിട, വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയാണ് വെങ്കയ്യനായിഡു.

ആഗസ്ത് അഞ്ചിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജൂലയ് 18നാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥി.

 

 

OTHER SECTIONS