കേരളത്തിൽ യു ഡി എഫ് വിജയാഘോഷം തുടങ്ങി

By Anil.23 05 2019

imran-azhar

 

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി അധികാരത്തിൽ വരുമെന്നുറപ്പായി. അതേസമയം കേരളത്തില്‍ 19 സീറ്റകളിലും മുന്നിട്ടുനിൽക്കുന്ന യു.ഡി.എഫാ ഇതിനോടകംതന്നെ വിജയാഘോഷം തുടങ്ങികഴിഞ്ഞു. 8 മണ്ഡലങ്ങളിൽ യു ഡി എഫ് ന്റെ ഭൂരിപക്ഷം ലക്ഷം കവിഞ്ഞു. വിജയം വാൻ ആഘോഷമാക്കിമാറ്റുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയായിരുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ വിജയാഘോഷം സംഘടിപ്പിക്കാനാണ് തീരുമാനം. അതേസമയം ആഘോഷം പരിധി വിട്ടുപോകാതിരിക്കാനും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്. നേതാക്കന്മാരും ഇക്കാര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും.

OTHER SECTIONS