വിഴിഞ്ഞം സോണല്‍ ഓഫീസില്‍ വിജിലന്‍സിന്റെ പരിശോധന

By online desk .10 12 2019

imran-azhar

 

 

കോവളം: നഗരസഭയുടെ വിഴിഞ്ഞം സോണല്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ രേഖകളിലാണ് പരിശോധന നടന്നത്. ഓപ്പറേഷന്‍ പിരാന എന്ന പേരിലായിരുന്നു പരിശോധന. കെട്ടിടനിര്‍മാണ ചട്ടവും തീരദേശ പരിപാലന നിയമവും ലംഘിച്ച് നിര്‍മാണാനുമതി നല്‍കിയത് സംബന്ധിച്ച് വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. മാത്രമല്ല, കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ മനഃപൂര്‍വം കാലതാമസം വരുത്തുന്നതായും പരാതി ലഭിച്ചിരുന്നു. രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 4 വരെ നീണ്ടു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍ അറിയിച്ചു.

 

 

OTHER SECTIONS