വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; ദൃശ്യങ്ങൾ പുറത്തുവിട്ട് നാസാ

By Chithra.03 12 2019

imran-azhar

 

ബംഗളുരു : ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സംശയങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസാ. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിനിടെ വിക്രം ലാൻഡറുമായുള്ള ബന്ധം ഐഎസ്ആർഒയ്ക്ക് നഷ്ടപ്പെടുകയായിരുന്നു.

 

ലൂണാർ റിക്കണിസൻസ് ഓർബിറ്റർ എന്ന നാസയുടെ ചാന്ദ്ര ഉപഗ്രഹമാണ് ലാൻഡറിന്റെ അവശിഷ്ടങ്ങളും ക്രാഷ് ലാൻഡ് ചെയ്ത സ്ഥലവും കണ്ടെത്തിയത്. കണ്ടെത്തൽ അനുസരിച്ച് 21 കഷ്ണങ്ങളായാണ് ചിതറി കിടക്കുന്ന നിലയിലാണ് വിക്രം ലാൻഡർ. നാസയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്വദേശിയായ മെക്കാനിക്കൽ എൻജിനീയർ ഷണ്മുഖയാണ് സുപ്രധാന കണ്ടെത്തലിന് പിന്നിൽ.

 



 

സെപ്റ്റംബർ 7നാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ്ങിന് ശ്രമിച്ചത്. എന്നാൽ ലാൻഡിംഗ് നടത്താൻ നിമിഷങ്ങൾ ശേഷിക്കെ ഐഎസ്ആർഒയുമായുള്ള ബന്ധം നഷ്ടപ്പെട്ട വിക്രം ക്രാഷ് ലാൻഡിംഗ് നടത്തുകയായിരുന്നു. ക്രാഷ് ലാൻഡിംഗ് നടത്തിയ ലാൻഡർ പൂർണമായി നശിച്ചു എന്ന് ഇതോടെ സ്ഥിരീകരിച്ചു.

OTHER SECTIONS