ലോക്ക് ഡൗൺ നിയമ ലംഘനം ; തിരുവനന്തപുരത്തെ ടെക്സ്റ്റൈല്‍ മാളില്‍ റെ‌യഡ്

By online desk .08 05 2020

imran-azhar

തിരുവനന്തപുരം: ലോക്ക് ഡൗൺ മാനദണ്ഡങ്ങൾലംഘിച്ച് കച്ചവടം നടത്തിയ തിരുവന്തപുരത്തെ ബഹുനില ടെക്സ്റ്റൈല്‍ മാളില്‍ റെ‌യഡ്. അട്ടക്കുളങ്ങരയിലെ വസ്ത്രവ്യാപാരകേന്ദ്രത്തിലാണ് റെയ്ഡ് നടന്നത്. ഉച്ചയോടെ തഹസീൽദാറുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

 

മാളിന്‍റെ ഭാഗമായ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിന്‍റെ മറവിലാണ് മാനദണ്ഡ ലംഘനം നടന്നത്.സംസ്ഥാനത്ത് ഒരു നില ടെക്സ്റ്റയില്‍സിന് മാത്രമാണ് പ്രവർത്തനാനുമതി , ബഹുനില കെട്ടിടങ്ങൾക്കോ മാളുകൾക്കോ പ്രവർത്തിക്കാനുള്ള അനുമതി ഇല്ല. അവിടെ ആണ് ഏഴുനിലകളിലുള്ള ടെക്സ്റ്റൈല്സ് നിയമങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിച്ചത്. കച്ചവടദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് സ്ഥാപനത്തില്‍ റെയ്ഡ് നടന്നത്.

OTHER SECTIONS