അന്ത്യയാത്രയുടെ സമയത്തും വയലിന്‍ ആ നെഞ്ചോട് ചേര്‍ന്നിരുന്നു....ബാലബാസ്‌കര്‍ ഇനി ഓര്‍മകളില്‍ ജീവിക്കും

By anju.03 10 2018

imran-azhar

 

തിരുവനന്തപുരം: വയലിന്‍ തന്ത്രികളിലൂടെ മാന്ത്രിക സംഗീതമൊഴുക്കിയ ബാലഭാസ്‌കറിന് മലയാളത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. സ്വവസതിയായ 'ഹിരണ്‍മയ'യിലെ അന്ത്യകര്‍മങ്ങള്‍ക്കുശേഷം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരിച്ചു. ശാന്തികവാടം വരെയുള്ള അന്ത്യയാത്രയുടെ സമയത്തും വയലിന്‍ ആ നെഞ്ചോട് ചേര്‍ന്ന് തന്നെ കിടന്നിരുന്നു. സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും പിന്നീട് കലാഭവന്‍ തിയേറ്ററിലും ചൊവ്വാഴ്ച പൊതുദര്‍ശനത്തിനു വച്ചിരുന്നു. ആയിരങ്ങളാണ് സംഗീത പ്രതിഭയെ അവസാനമായി ഒരു നോക്കു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും എത്തിയത്.

 

OTHER SECTIONS