ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍;മകള്‍ തേജസ്വിനി ബാലയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

By anju.26 09 2018

imran-azhar

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തുടരുന്നു. നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ബാലഭാസ്‌കറിനു ബോധംതെളിയുമെന്നാണു ഡോക്ടര്‍മാരുടെ പ്രതീക്ഷ. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ എല്ലുകള്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ശസത്രക്രിയ കഴിഞ്ഞ ലക്ഷ്മി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അതേസമയം അപകടത്തില്‍ മരിച്ച ഇവരുടെ ഏകമകള്‍ തേജസ്വിനി ബാലയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും.

 


ഇന്നലെ പുലര്‍ച്ചെയാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. യാത്രക്കിടെ ഡ്രൈവര്‍ അര്‍ജുന്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് സൂചന.തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്ന് മടങ്ങുന്ന വഴിയാണ് അപകടം നടന്നത്. ദേശീയപാതയില്‍ നിന്നും തെന്നിമാറിയ വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു.

 

OTHER SECTIONS