വിരാട് കോഹ് ലിയും അനുഷ്കയും വിവാഹിതരായി

By praveen prasannan.11 Dec, 2017

imran-azhar

 
മിലാന്‍: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ് ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം

ഇറ്റലിയിലെ മിലാനില്‍ വച്ചായിരുന്നു വിവാഹം. തിങ്കളാഴ്ച രാവിലെയാണ് സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങില്‍ വിവാഹം നടന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയില്‍ കോഹ് ലിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ തന്നെ വിവാഹം ഉണ്ടാവുമെന്ന് അഭ്യൂഹമുണ്ടായിരുന്നു

വിവാഹം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

 

OTHER SECTIONS