അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍; എല്ലാ ഫോര്‍മാറ്റിലും 50 വിജയം

By vidya.06 12 2021

imran-azhar

 

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ വിജയം നേടിയതിന് പിന്നാലെയാണ് കോലി പുതിയ റെക്കോഡ് സ്വന്തമാക്കിയത്.

 

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും 50 വിജയങ്ങള്‍ നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോഡാണ് കോലി നേടിയത്. കോലിയെ അഭിനന്ദിച്ച് ബിസിസിഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അശ്വിനും ജയന്ത് യാദവും നാല് വിക്കറ്റ് വീതം വീഴ്ത്തി.

OTHER SECTIONS