വിരാട് കോലി ടി20 ക്യാപ്റ്റൻസി ഒഴിയും; ബാറ്റിങ്ങിൽ ശ്രദ്ധ പുലർത്തും

By സൂരജ് സുരേന്ദ്രന്‍.16 09 2021

imran-azhar

 

 

ന്യൂ ഡൽഹി: ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി. സമൂഹമാധ്യമങ്ങളിലൂടെയാണ് കോലി ഇക്കാര്യം അറിയിച്ചത്.

 

"എന്റെ അടുത്ത സുഹൃത്തുക്കളായ രവി ഭായ്, രോഹിത് എന്നിവരുമായുള്ള ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ഒക്ടോബറില്‍ ദുബായില്‍ നടക്കുന്ന ടി 20 ലോകകപ്പിന് ശേഷം ഞാന്‍ ടി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ ഞാന്‍ തീരുമാനിച്ചു" കോലി പറഞ്ഞു.

 

ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് കോലിയുടെ നിർണായക തീരുമാനം.

 

ഒരു കളിക്കാരനെന്ന നിലയില്‍ താന്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമായി തുടരുമെന്നും കോലി പറഞ്ഞു.

 

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, സെലക്ടര്‍മാര്‍ എന്നിവരുമായും ഇത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും കോലി വ്യക്തമാക്കി.

 

OTHER SECTIONS