കൂട്ടബലാത്സംഗത്തിനിരയായ ആസിഫയെ അപമാനിച്ച യുവാവിന്‍റെ പണി പോയി

By BINDU PP .13 Apr, 2018

imran-azhar

 

 

കൊച്ചി: കത്വ വില്ലേജില്‍ കൂട്ടബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി ആസിഫ ബാനു കൊല്ലപ്പെട്ടതില്‍ ലോകം മുഴുവൻ ദുഃഖം ആചരിക്കുമ്പോൾ ന്തോഷം പ്രകടിപ്പിച്ച്‌ നവമാധ്യമങ്ങളില്‍ പ്രതികരിച്ചയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൊടക് മഹീന്ദ്ര ബാങ്കില്‍ അസിസ്റ്റന്‍റ് മാനേജരായി ജോലി ചെയ്യുന്ന വിഷ്ണു നന്ദകുമാറാണ് കാശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടത്.വിഷ്ണു നന്ദകുമാറിനെ ബാങ്കില്‍ നിന്ന് പുറത്താക്കിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചത്. വിഷ്ണുവിന്റെ കമന്റിനെ അപലപിക്കുന്നതായും അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കമന്‍റ് ഇട്ട അന്നുതന്നെ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ ബാങ്കിനു നേരേയും ഇന്ന് സൈബര്‍ പ്രതിഷേധം നടന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.