വിസ്മയ കേസില്‍ നാളെ വിധി പറയും

By Priya.22 05 2022

imran-azhar

കൊല്ലം:നിലമേല്‍ വിസ്മയ കേസില്‍ നാളെ വിധി പറയും.കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ സുജിത്താണ് വിധി പ്രസ്താവിക്കുക. വിസ്മയയുടെ ഭര്‍ത്താവായിരുന്ന കിരണ്‍കുമാറാണ് കേസിലെ പ്രതി.സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത്.

 

വിസ്മയ മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് കേസില്‍ വിധി വരുന്നത്.വളരെ പെട്ടന്ന് തന്നെ കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണ നടപടികളും വേഗത്തിലായതോടെയാണ് കേസില്‍ വിധി വരുന്നത്.കോടതിയില്‍ 500 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 42 സാക്ഷികളെയും 120 രേഖകളും 12 മുതലകളും മുന്‍നിര്‍ത്തിയായിരുന്നു വിചാരണ.

 


ഈ കേസില്‍ കൂടുതലും ഡിജിറ്റല്‍ തെളിവുകളായിരുന്നു.വിചാരണ നടപടികള്‍ നടക്കുമ്പോള്‍ വാട്സ്ആപ്പ് വോയിസ് സന്ദേശങ്ങളാണ് ഏറ്റവും നിര്‍ണായകമായത്. കേസില്‍ പ്രതിയായ കിരണ്‍കുമാര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

 

 

OTHER SECTIONS